22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 21, 2024
June 11, 2024
May 5, 2024
October 17, 2023
July 1, 2023
June 24, 2023
March 15, 2023
January 10, 2023
September 22, 2022
July 29, 2022

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം: ഏഷ്യയില്‍ കേരളം ഒന്നാമത്

Janayugom Webdesk
June 15, 2022 9:46 pm

ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ടിലെ അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ നാലാം സ്ഥാനവും കേരളം നേടി. സ്റ്റാര്‍ട്ടപ്പ് ജീനോം, ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് എന്നിവ സംയുക്തമായാണ് ജിഎസ്ഇആര്‍ തയാറാക്കുന്നത്. ലണ്ടന്‍ ടെക് വീക്കിന്റെ പശ്ചാത്തലത്തിലായിരുന്നു റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. 280 സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകളെയും ഗവേഷണം ചെയ്ത് തയാറാക്കുന്ന ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണിത്. പ്രവര്‍ത്തനമികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങള്‍, വിപണി ശേഷി, വിഭവ ആകര്‍ഷണം, പരിചയസമ്പന്നത, പ്രതിഭ എന്നിവയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ മാനദണ്ഡം. വിശദമായ പഠനത്തിന് ശേഷം 140 റാങ്കുകളാണ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തുന്നത്.

അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനു പുറമെ വെഞ്ച്വര്‍ നിക്ഷേപങ്ങള്‍ ഏറ്റവുമധികം ലഭിച്ച വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. നിക്ഷേപ സമാഹരണത്തിലെ ഉയര്‍ന്നു വരുന്ന സമൂഹം, മികവ്, പ്രതിഭ, പരിചയസമ്പന്നത, എന്നീ വിഭാഗങ്ങളില്‍ ആദ്യ 30 സ്ഥാനങ്ങളില്‍ കേരളം ഇടം പിടിച്ചിട്ടുണ്ട്. 2019–21 കാലഘട്ടത്തില്‍ 1037.5 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥാ മൂല്യം നേടാന്‍ കേരളത്തിന് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകളുടെ ശൈശവദശയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആകര്‍ഷണീയമായ ഇളവുകള്‍ മറ്റിടങ്ങളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളെ സംസ്ഥാനത്തേക്കെത്തിക്കാന്‍ സഹായിച്ചു. റോബോട്ടിക്സ്, നിര്‍മ്മിതബുദ്ധി, ബിഗ് ഡാറ്റ, അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍ എന്നീ മേഖലകളെ ഉയര്‍ത്തിക്കാട്ടാനും കേരളത്തിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; Start­up envi­ron­ment: Ker­ala ranks first in Asia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.