24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 22, 2026
February 20, 2026
February 19, 2026
February 18, 2026

കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താൻ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ കുവൈറ്റിൽ; ഐബിപിസിയുടെ മുഖാമുഖം പരിപാടി ഇന്ന്

Janayugom Webdesk
കുവൈറ്റ് സിറ്റി
February 5, 2026 3:42 pm

കേരളത്തിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും പ്രവാസി സംരംഭകർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സിഇഒ ശ്രീ. അനൂപ് അംബിക പങ്കെടുക്കുന്ന പ്രത്യേക ഇന്ററാക്ടീവ് സെഷൻ ഇന്ന് (ഫെബ്രുവരി 5, വ്യാഴം) രാത്രി 7 മണിക്ക് സാൽമിയയിലെ ഐബിസ് (IBIS) ഹോട്ടലിൽ നടക്കും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്കും, നിലവിലുള്ള സംരംഭങ്ങൾ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഈ സെഷൻ വലിയൊരു അവസരമായിരിക്കും.

കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലെ പുതിയ നിക്ഷേപ അവസരങ്ങൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സർക്കാർ നൽകുന്ന പിന്തുണയും ആനുകൂല്യങ്ങളും,
പ്രവാസി സംരംഭകർക്ക് കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാനുള്ള വഴികൾ എന്നിവ ഈ സെമിനാറിൻ്റെ പ്രധാന വിഷയങ്ങളാകും. കേരളത്തെ ഒരു ആഗോള സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളും, നിക്ഷേപകർക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ചടങ്ങിൽ വിശദീകരിക്കും. താല്പര്യമുള്ള പ്രവാസി വ്യവസായികളും സംരംഭകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് ഐബിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.