15 November 2024, Friday
KSFE Galaxy Chits Banner 2

മികച്ച നടന്‍ മമ്മൂട്ടി; മികച്ച നടി- വിന്‍സി അലോഷ്യസ്, കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
July 21, 2023 3:46 pm

 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നന്‍ പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിയായി വിന്‍സി അലോഷ്യസ്. രേഖ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്കാരം.

ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

സംസ്ഥാന പുരസ്കാരങ്ങൾ

മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)
മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം- ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)
മികച്ച വിഎഫ്എക്സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)
കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്
നവാഗത സംവിധായകന്‍— ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)
ജനപ്രീതിയും കലാമേന്മയും-ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)
നൃത്തസംവിധാനം-ഷോബി പോള്‍ രാജ് (തല്ലുമാല)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗബി വെള്ളയ്ക്ക)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക)
മികച്ച മേക്കപ്പ്-റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)
ശബ്ദരൂപകല്‍പ്പന- അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)
ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
സിങ്ക് സൌണ്ട്-വൈശാഖ് വിവി (അറിയിപ്പ്)
കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല)
പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)
പിന്നണി ഗായകന്‍— കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)
പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)
മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
മിക്കച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)
മികച്ച കഥാകൃത്ത്- കമല്‍ കെ എം (പട)
മികച്ച ബാലതാരം (പെൺ)- തന്മയ സോൾ (വഴക്ക്)
മികച്ച ബാലതാരം (ആൺ)- മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്സ്)
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)
സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക)
സ്വഭാവ നടന്‍— പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച നടി- വിന്‍സി അലോഷ്യസ് (രേഖ)
മികച്ച നടൻ — മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)
മികച്ച ചിത്രം- നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)

Eng­lish Sum­ma­ry: state awards declared

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.