23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 14, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

സംസ്ഥാന കോൺഗ്രസ് നേതൃത്വം രാഷ്ട്രീയ തെറ്റ് ചെയ്തവർ: ബിനോയ് വിശ്വം എംപി

Janayugom Webdesk
പാലക്കാട്
May 3, 2024 10:02 pm

സംസ്ഥാന കോൺഗ്രസ് നേതൃത്വം രാഷ്ട്രീയ തെറ്റുചെയ്തവരാണെന്നും അവർക്കു മാപ്പില്ലെങ്കിലും റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽഗാന്ധിക്ക് സിപിഐ നേതൃത്വം പൂർണപിന്തുണ നൽകുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യ എതിരാളി ബിജെപി ആണെന്ന സത്യം മറച്ചുവെച്ച് ഒന്നാമത്തെ തെറ്റു ചെയ്ത അവർ ഇടതുമുന്നണിയെ മുഖ്യശത്രുവായി കണ്ടത് അതിലേറെ തെറ്റാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

രാഹുൽ ഗാന്ധിയെ നിർബന്ധിച്ച് വയനാട്ടിൽ മത്സരിപ്പിക്കാൻ എത്തിച്ചത് സംസ്ഥാന കോൺഗ്രസ് നേതൃത്വമാണെന്നും ഈ രാഷ്ട്രീയ തെറ്റ് അവർ ഇനിയെങ്കിലും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റായ്ബറേലിയിൽ വിജയിച്ചാൽ കേരളത്തിലെ ജനങ്ങളെ രാഹുൽ വഞ്ചിക്കുമോയെന്നാണ് അറിയേണ്ടത്. അന്ധമായ ഇടതുവിരോധം നിമിത്തം ലീഗ് പതാകയും കോൺഗ്രസ് പതാകയും ഒളിപ്പിക്കേണ്ടി വന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കൗൺസിൽ അംഗം സുമലത മോഹൻദാസ്, കെ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. 

Eng­lish Summary:State Con­gress lead­er­ship com­mit­ted polit­i­cal blun­ders: Binoy Viswam MP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.