21 December 2024, Saturday
KSFE Galaxy Chits Banner 2

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ: സംസ്ഥാന സർക്കാർ തയ്യാറാകണം: എകെഎസ് ടി യു

Janayugom Webdesk
പത്തനംതിട്ട
January 22, 2023 11:42 pm

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എകെഎസ് ടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപകരുടെയും ജീവനക്കാരുടെയും ഡിഎ കുടിശ്ശിക അടിയന്തിരമായി അനുവദിക്കണം, പ്രീ പ്രൈമറി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരെയും സർക്കാർ ജീവനക്കാരായി അംഗീകരിക്കണം, ലിംഗസമത്വം നടപ്പിലാക്കുന്ന ഒരു സംസ്ഥാനത്ത് പെൺകുട്ടികളുടെ എണ്ണം നോക്കി പ്രവൃപരിചയ അധ്യാപകരുടെ തസ്തിക നിർണ്ണയം നടത്തുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണം, രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ മൂല്യങ്ങൾക്ക് കളങ്കം വരുത്തുന്ന ദേശീയ വിദ്യാഭ്യാസ നയം തിരുത്തുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉദ്ഘാടന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് പി കെ. സുശീൽകുമാർ അധ്യക്ഷത വഹിച്ചു. 

സ്വാഗതസംഘം ചെയർമാൻ വി കെ പുരുഷോത്തമൻ പിള്ള, ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി ജി അഖിൽ, എകെഎസ്ടിയു ജില്ലാ സെക്രട്ടറി പി എസ് ജീമോൻ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം. ഹനീഫ്, ബി ഹരിദാസ് എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. എകെഎസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് പി സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡോ. അജിത് ആർ പിള്ള, സി മോഹനൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രഷറാർ ആർ രഞ്ജിത്ത്, റെജി മലയാലപ്പുഴ, അരുൺ മോഹൻ, സന്തോഷ് റാണി, ഷൈൻ ലാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി കെ സുശീൽ കുമാർ (പ്രസിഡന്റ്), ആനി വർഗീസ്, സന്തോഷ് റാണി, ഷൈൻ ലാൽ (വൈസ് പ്രസിഡന്റ്), കെ എ തൻസീർ (സെക്രട്ടറി), തോമസ് എം ഡേവിഡ്, പി റ്റി മാത്യു, റെജി മലയാലപ്പുഴ (ജോ സെക്രട്ടറി), അരുൺ മോഹൻ (ട്രഷറർ), ബി മിനി (വനിത ഫോറം കവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 

Eng­lish Sum­ma­ry: State Govt to be ready to with­draw Par­tic­i­pa­to­ry Pen­sion Scheme: AKSTU

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.