22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 4, 2025
March 2, 2025
July 25, 2023
March 15, 2023
January 12, 2023
January 4, 2023
November 28, 2022
November 25, 2022

ഇന്നുമുതല്‍ സംസ്ഥാനം ‘കെ സ്മാർട്ട്’

Janayugom Webdesk
തിരുവനന്തപുരം
April 10, 2025 7:45 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.
കെ സ്മാർട്ട് വഴി അനുവദിക്കുന്ന ആദ്യ ജനന സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറും. വസ്തു നികുതി അടച്ചതിന്റെ ഓൺലൈൻ രസീത് റവന്യു മന്ത്രി കെ രാജൻ കൈമാറും. 

കെ സ്മാർട്ട് സ്കൂൾ ഓഫ് ടെക്നോളജി ലോഞ്ചിങ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സ്വയംസാക്ഷ്യപ്പെടുത്തിയ കെട്ടിട പെർമിറ്റുകൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൈമാറും. കെ സ്മാർട്ട് വീഡിയോ കെവൈസി വഴിയുള്ള വിവാഹ സർട്ടിഫിക്കറ്റ് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അപേക്ഷകന് കൈമാറും. വി കെ പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി നഗരസഭകളുടെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.