ആർദ്രം മിഷൻ രണ്ടാംഘട്ടം വേഗത്തിലാക്കുന്നതിന് ആരോഗ്യവകുപ്പ് സംസ്ഥാനതല സമിതികൾ രൂപീകരിച്ചു.നയപരമായനടപടികളും തുടർ പ്രവർത്തനങ്ങളും വിലയിരുത്താനും നിയന്ത്രിക്കാനും ആരോഗ്യമന്ത്രി അധ്യക്ഷയായ പ്രത്യേക മേൽനോട്ടസമിതിയുംആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ നിർവഹണ സമിതിയുമുണ്ടാകും.
മേൽനോട്ട സമിതിയുടെ ഉപാധ്യക്ഷ പ്രൻസിപ്പൽ സെക്രട്ടറിയായിരിക്കും. നിർവഹണ സമിതിയുടെ ഉപാധ്യക്ഷ ദേശീയ ആരോഗ്യദൗത്യം സംസ്ഥാന ഡയറക്ടറാണ്. രണ്ടു സമിതിയുടെയും കൺവീനർ ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും. പദ്ധതിക്കുള്ള മാർഗനിർദേശങ്ങളും സാങ്കേതിക രേഖകളും തയ്യാറാക്കുക, സംസ്ഥാന– ജില്ലാ പരിശീലനം സംഘടിപ്പിക്കുക, പ്രവർത്തനങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് നിർവഹണ സമിതിയുടെ ചുമതല.
ജില്ലാ ചുമതല: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ (അഡീ. ഡിഎച്ച്‌എസ്, ഡോ.എൻ മഹേഷ്).കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് (ഡോ. മാത്യൂസ് നമ്പേലി, ഡോ. ആർ നിഖിലേഷ് മേനോൻ) .കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് (ഡോ.കെ വി നന്ദകുമാർ, ഡോ.വി ജിതേഷ്) വകുപ്പുതല നോഡൽ സെൽ, ജില്ലാ നിർവഹണ സമിതി,നടത്തിപ്പ് സമിതി,വർക്കിങ് ഗ്രൂപ്പ്,ഉപജില്ലാ സമിതി എന്നിവയുമുണ്ടാകും.
English Summary:
State Level Committees to expedite second phase of Ardrum Mission
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.