15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 4, 2025
January 27, 2025
December 21, 2024
November 19, 2024
October 21, 2024
September 24, 2024
September 10, 2024
September 3, 2024
May 17, 2024
May 17, 2024

ഓണക്കിറ്റ് വിതരണോദ്ഘാടനം നടന്നു; നാളെ മുതല്‍ റേഷന്‍കടകളില്‍ ലഭ്യമാകും

web desk
തിരുവനന്തപുരം
August 23, 2023 9:10 am

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. തമ്പാനൂർ ഹൗസിങ് ബോർഡ് ജങ്ഷനിൽ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി എന്നിവർ സംബന്ധിച്ചു. നാളെ മുതല്‍ 27 വരെ എല്ലാ ജില്ലകളിലും റേഷൻകടകളിലൂടെ ഓണക്കിറ്റുകൾ വിതരണം ചെയ്യും.

എഎവൈ കാർഡുടമകൾ അവരവരുടെ റേഷൻകടകളിൽ നിന്നാണ് ഓണക്കിറ്റുകൾ കൈപ്പറ്റേണ്ടത്. 5,87,691 എഎവൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്.

തുണി സഞ്ചി ഉൾപ്പെടെ 14 ഇനം ഭക്ഷ്യോല്പന്നങ്ങളാണ് ഇത്തവണ ഓണക്കിറ്റുകളിലൂടെ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കിറ്റുകൾ വിതരണം ചെയ്യുന്നതിന് തീരുമാനമെടുത്തത്.

Eng­lish Sam­mury: Onakkit dis­tri­b­u­tion min­is­ter g r anil

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.