21 February 2026, Saturday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ

ദേശീയ പ്രസിഡന്‍റ് ജെ പി നഡ്ഢക്ക് കത്തയച്ചു 
Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2023 12:54 pm

മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് ബിജെപി സംസ്ഥാന ഘടകം. ഇതു ചൂണ്ടികാട്ടി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് ജെ പി നഡ്ഢക്ക് സംസ്ഥാന പ്രസിഡന്‍റ് എ ശാരദ ദേവിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കത്തയച്ച് ആശങ്ക അറിയിച്ചു.

ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായ മാറിയെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാന്‍ഡ് പുനഃസ്ഥാപിക്കാനും അവര്‍ നഡ്ഡയോട് ആവശ്യപ്പെട്ടു.

Eng­lish Summary:
State pres­i­dent of BJP has said that the state gov­ern­ment has com­plete­ly failed to stop the com­mu­nal con­flict in Manipur

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.