
2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം പൂർണമായും പരാതിരഹിതമായി നടത്താന്‍ ഇത്തവണ കർശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
മത്സരങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി സബ് ജില്ലാതലം മുതൽ നടക്കുന്ന കലോത്സവങ്ങളിൽ നിരീക്ഷകരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. വിധിനിർണയവുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാൻ ജഡ്ജസിനെ തെരഞ്ഞെടുക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായ അപ്പീലുകളും തർക്കങ്ങളും ഒഴിവാക്കി, മേളയുടെ ശോഭ കെടുത്താത്ത രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ, നീതിപൂർവമായ വിധിനിർണയം ഉറപ്പാക്കാനും നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
മേളയ്ക്കായി വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണ്. 248 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദിയായി തൃശൂർ തേക്കിൻകാട് മൈതാനത്തെ സജ്ജമാക്കാനാണ് വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.