9 December 2025, Tuesday

Related news

December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
November 5, 2025
October 31, 2025
October 31, 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവം; അറബി സംഘഗാനത്തില്‍ ഗാസയുടെ കണ്ണീര്‍

Janayugom Webdesk
കൊല്ലം
January 8, 2024 10:32 pm

ഗാസയുടെ ദുരന്തം വേദിയിലെത്തിച്ച അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിടുക്കികള്‍ക്ക് എ ഗ്രേഡ്. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം യുദ്ധക്കെടുതിയില്‍ പിടഞ്ഞു വീഴുകയും പാര്‍പ്പിടവും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയും ചെയ്യുന്ന പലസ്തീന്‍ ജനതയുടെ നോവനുഭവങ്ങളെ പ്രമേയമാക്കിയാണ് ഹൈസ‌്കൂള്‍ വിഭാഗം അറബി സംഘഗാനവുമായി മിടുക്കികള്‍ കഴിഞ്ഞദിവസം വേദിയിലെത്തിയത്. 

അവതരണ ഭംഗി കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയ സംഘ ഗാനത്തിന് സംഗീതം നിര്‍വഹിച്ച് കുട്ടികളെ പരിശീലിപ്പിച്ചത് അറബിക് അധ്യാപകനും സംഗീത സംവിധായകനും ഗായകനുമായ അനീസ് മാഷാണ്.
മുജീബ് എം മുഹമ്മദ് ചുങ്കത്തറയാണ് രചന. ഗാസയുടെ വേദനകള്‍ നിറഞ്ഞ നാളുകള്‍ മാറി അഭിമാനകരമായ ഒരു ഭാവി ഉടന്‍ പുലരുമെന്ന ശുഭ പ്രതീക്ഷയും ഗാനം നല്‍കുന്നു. നിറഞ്ഞ കയ്യടിയും നേടിയാണ് ടീം വേദി വിട്ടത്.

Eng­lish Summary;State School kalol­savam; Tears of Gaza in Ara­bic hymn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.