6 January 2026, Tuesday

Related news

August 19, 2025
June 5, 2025
May 31, 2025
May 29, 2025
March 4, 2025
January 26, 2025
November 20, 2024
November 18, 2024
November 18, 2024
November 18, 2024

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 15 മുതല്‍ 18 വരെ ആലപ്പുഴയില്‍

Janayugom Webdesk
ആലപ്പുഴ
November 9, 2024 2:59 pm

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് 15 മുതൽ 18വരെ ആലപ്പുഴ വേദിയാകും. 15 ന് രാവിലെ ഒൻപതിന് പ്രധാനവേദിയായ സെന്റ് ജോസഫ്സ് സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തുന്നതോടെ വിദ്യാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും.

നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്കൂളുകളിലായിട്ടാണ് മേള. 180 ഇനങ്ങളിലായി 5,000 വിദ്യാർഥികൾ ശാസ്ത്രമേളയുടെ ഭാഗമാകുമെന്ന് വാര്‍ത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മേളയുടെ ഭാഗമായി ശാസ്ത്രസംവാദം, വൊക്കേഷണൽ എക്സ്പോ, കരിയർ എക്സ്പോ, കരിയർ സെമിനാർ, കലാ-സാംസ്ക്കാരിക പരിപാടികൾ എന്നിവയുണ്ടാകും. ഐഎസ്ആർഒ ചെയർമാൻ ഡോഎസ് സോമനാഥ്, ഡോടെസ്സി തോമസ്,ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോഎംമോഹനൻ തുടങ്ങിയവർ ക്ഷണിക്കപ്പെട്ട വിദ്യാർഥികളുമായി ശാസ്ത്രസംവാദത്തിലേർപ്പെടും. 18ന് വൈകീട്ട് സമാപനസമ്മേളനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.

വിവിധ ജില്ലയിൽ നിന്നെത്തുന്ന വിദ്യാർഥികളേയും അധ്യാപകരേയും സ്വീകരിക്കുന്നതിനായി റെയിൽവേസ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായി സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇവർക്ക് സ്കൂളുകളിലേക്കും താമസസ്ഥലങ്ങളിലേക്കും യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാന്‍ മന്ത്രി സജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജിരാജേശ്വരി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടിഎസ് താഹ, ആർറിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇശ്രീലത, ഡയറ്റ് പ്രിൻസിപ്പൽ ഡോ കെജെബിന്ദു, മീഡിയ കമ്മറ്റി കൺവീനർ ടിമുഹമ്മദ് ഫൈസൽ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ അനസ് എം അഷ്റഫ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.