22 January 2026, Thursday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കം

Janayugom Webdesk
തൃശൂർ
October 17, 2023 7:30 am

65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് ട്രാക്കുണരും. ദീപശിഖാപ്രയാണവും രജിസ്ട്രേഷനും ഇന്നലെ പൂർത്തിയായി. 15 വർഷത്തിനുശേഷമാണ് തൃശൂർ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്. ഗ്രൗണ്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ കാണാം. 

സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതയേറിയ കായിക താരങ്ങളുടെ മിന്നും പ്രകടനങ്ങൾക്കായി കുന്നംകുളം സിന്തറ്റിക് ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. കൗമാര കായിക പ്രതിഭകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയ റെക്കോഡിനായി കായികപ്രേമികളും ആവേശത്തിലാണ്. ഇന്ന് രാവിലെ ഏഴ് മണിക്ക് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്റർ ഫൈനൽ മത്സരം നടക്കും. ആദ്യ ദിനത്തിൽ 21 ഇനങ്ങളുടെ ഫൈനൽ മത്സരങ്ങളാണ് നടക്കുക. പുത്തൻ താരങ്ങളും പുതിയ വേഗവും കുന്നംകുളത്തെ ഗ്രൗണ്ടിൽ പിറക്കുമെന്നാണ് പ്രതീക്ഷ. 

രാവിലെ ഒമ്പതു മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പതാക ഉയര്‍ത്തും. വൈകീട്ട് 3.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കായിക മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ഉണ്ടായിരിക്കും. 

Eng­lish Sum­ma­ry: State School Sports Fes­ti­val begins today

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.