
സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് കൗണ്‍സില്‍ (എസ്എസ്‌പിസി) സംസ്ഥാന പ്രസിഡന്റായി സുകേശൻ ചൂലിക്കാട്, ജനറല്‍ സെക്രട്ടറിയായി എന്‍ ശ്രീകുമാര്‍ എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി എം ദേവദാസ്, എ ജി രാധാകൃഷ്ണൻ, പി ടി സണ്ണി, ആർ ശരത്ചന്ദ്രൻ നായർ, ബി വിജയമ്മ, അഹമ്മദ്കുട്ടി കുന്നത്ത്, എം മഹേഷ് കുമാർ (വൈസ് പ്രസിഡന്റുമാര്‍), ആർ സുഖലാൽ, ആർ ബാലൻ ഉണ്ണിത്താൻ, എം എ ഫ്രാൻസിസ്, എം എം മേരി, യൂസഫ‌് കോറോത്ത് (സെക്രട്ടറിമാർ), എ നിസാറുദീന്‍ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. പുതിയ ഭാരവാഹികളുള്‍പ്പെടെ 85 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. റവന്യുമന്ത്രി കെ രാജൻ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സംഘടനാ നേതാക്കളെ ആദരിച്ചു. ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ നിസാറുദീൻ കണക്കും അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.