
കേരളത്തിന്റെ വേഗ താരങ്ങളായി ആദിത്യ അജിയും നിവേദ് കൃഷ്ണയും. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ പാലക്കാട് ചിറ്റൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദ് കൃഷ്ണ 10.79 സെക്കന്റിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. സീനിയര്‍ പെണ്‍കുട്ടികളില്‍ മലപ്പുറത്തിന്റെ ആദിത്യ അജി 12.11 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യയ (12.26 സെക്കന്റ്) വെള്ളിയും പാലക്കാടിന്റെ അനന്യ സുരേഷ് (12.42 സെക്കന്റ്) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ മലപ്പുറത്തിനാണ് വെള്ളിയും വെങ്കലവും. ഫസലുള്‍ ഹഖ് (10.88 സെക്കന്റ്) വെള്ളിയും അഭിഷേക് വി (10.98സെക്കന്റ്) വെങ്കലവും സ്വന്തമാക്കി.
100 മീറ്റര്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകളും ഇന്ന് പിറന്നു. ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ ആലപ്പുഴയുടെ അതുല്‍ ടി എം ((10.81 സെക്കന്റ്) ആണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 37 വര്‍ഷം പഴക്കമുള്ള 1988ലെ മീറ്റ് റെക്കോര്‍ഡാണ് അതുല്‍ തകര്‍ത്തത്. പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തിലും മീറ്റ് റെക്കോര്‍ഡ് പിറന്നു. 12.69സെക്കന്റില്‍ ഫിനിഷ് ചെയ്ത ഇടുക്കിയുടെ ദേവ പ്രിയയാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 1987ല്‍ സിന്ധു മാത്യൂ സ്ഥാപിച്ച റെക്കോര്‍ഡ്(12.7സെക്കന്റ്) ആണ് ദേവപ്രിയ തകര്‍ത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.