18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024

സംസ്ഥാന പ്രവൃത്തിപരിചയമേള; കുഴമണ്ണിൽ ആത്മാവ് തീർത്ത് ശില്പങ്ങള്‍

Janayugom Webdesk
ആലപ്പുഴ
November 17, 2024 10:28 pm

സംസ്ഥാന പ്രവൃത്തിപരിചയമേളയിലെ ക്ലേ മോഡലിങ് മത്സരത്തിൽ നിറഞ്ഞത് കണ്ണും മനസും വിരലും ഒന്നാകുന്ന കാഴ്ച. ഫോട്ടോഗ്രഫി വിഷയമാക്കി ചെയ്ത മത്സരത്തിൽ പിറന്നത്‌ എണ്ണം പറഞ്ഞ ജീവനുറ്റ വൈവിധ്യമാർന്ന ശില്പങ്ങൾ. കുഴമണ്ണിന്റെ ആത്മാവ് തൊട്ടറിഞ്ഞ് തീർത്ത ശിൽപങ്ങൾ ഓരോന്നിലും വ്യത്യസ്തരായ ഫോട്ടോഗ്രഫർമാരുടെ വേറിട്ട ചലനങ്ങൾ ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. തന്റെ കാമറയുടെ വ്യൂ ഫൈൻഡറിലേക്ക് തലപൊക്കി നോക്കുന്ന ഉടുമ്പിനെ ഫോക്കസ് ചെയ്യുന്ന ഫോട്ടോഗ്രഫർ ആയിരുന്നു ഒരു ശില്പം. 

ഇല കൊഴിഞ്ഞ മരത്തിന്റെ ചില്ലകളെ ഒരു ക്ലിക്കിൽ ഒതുക്കാൻ ശ്രമിക്കുന്നയാൾ ആണ് മറ്റൊന്ന്. ഫോട്ടോ പകർത്തലിനിടയിൽ കാമറ മടിയിൽ വച്ച് ഒരു പാറപ്പുറത്തിരുന്ന് വിശ്രമിക്കുന്ന ആളാണ് മറ്റൊരു ശില്പം. ഓരോന്നിലും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ചുളുക്കു വരെ വ്യക്തം. ഇത്തരത്തിൽ കൃത്യതയും ഭാവനയും ഒന്നു പോലെ ചേർന്ന 28 ശില്പങ്ങള്‍ മൂന്ന് മണിക്കൂർ നീണ്ട മത്സരത്തിനിടെ ജന്മമെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.