18 January 2026, Sunday

Related news

January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026

സംസ്ഥാന വ്യാപകമായി മാർച്ച് 11നും14 നും കിസാൻ സഭ പ്രതിഷേധം

Janayugom Webdesk
പാലക്കാട്
March 10, 2024 3:52 pm

സംസ്ഥാനത്ത് വൻതോതിൽ കാലാവസ്ഥ വ്യതിയാനത്തോടൊപ്പം വന്യജീവി ആക്രമണങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനും ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട രീതിയിൽ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭ 11 ന് സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി അറിയിച്ചു.വൻതോതിൽ ഉള്ള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പഠനം നടത്തി സംസ്ഥാനം ആവശ്യപ്പെട്ട ഭേദഗതികൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.

ഡൽഹി ചലോ മുദ്രാവാക്യവുമായി സമരം ചെയ്ത കർഷകരെ അതിർത്തി പ്രദേശങ്ങളിൽ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ബിജെപി സർക്കാരുകളുടെ നിലപാടിലും പ്രതിഷേധിക്കും.പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന് ഭാരതരത്ന അവാർഡ് നൽകിയ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാതെ കർഷകരെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വി ചാമുണ്ണി ആരോപിച്ചു.
ഡൽഹി ചലോ മുദ്രാവാക്യവുമായി സമരം ചെയ്ത കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 14ന് സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും കിസാൻ സഭ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി അറിയിച്ചു.

Eng­lish Sum­ma­ry: Statewide Kisan Sab­ha protest on March 11 and 14

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.