
ആഗോള ഭീകരവാദത്തിന്റെ ഉറവിടമായ പാകിസ്ഥാന്‍,അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വര്‍ഷം പഴക്കമുള്ള സന്ധുനദീജല കരാറില്‍ തല്‍സ്ഥിതി തുടരുമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലാണ് ഇന്ത്യൻ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിർത്തിവെച്ച സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഉയർത്തുന്ന തെറ്റായ വിമർശനങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജലം ജീവനാണ്, യുദ്ധായുധമല്ലെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
നല്ല വിശ്വാസത്തോടെയാണ് 65 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സിന്ധുനദീജല കരാറിൽ ഏർപ്പെട്ടത്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ സൗഹൃദപരമായി അവസാനിച്ചുവെന്ന് വിവരിക്കുന്നുണ്ട്. ആറര പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ നടത്തി പാകിസ്താൻ ആ ഉടമ്പടിയുടെ ആത്മാവിനെ ലംഘിച്ചു ഹരീഷ് പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരായ 20000 ത്തോളം പേർ ഭീകരാക്രമണത്തിലൂടെ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.