
ഛത്തീസ്ഗഢില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
തലസ്ഥാനമായ റായ്പൂരിലെ സില്‍ത്താര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗോദാവരി പവര്‍ ആന്റ് ഇസ്പാറ്റ് ലിമിറ്റഡ് പ്ലാന്റിലാണ് അപകടം നടന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഉമേദ് സിങ് അറിയിച്ചു. തകര്‍ന്നു വീണ മേല്‍ക്കൂരയ്ക്ക് അടിയില്‍ കുടുങ്ങിയവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.