16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 13, 2025
April 11, 2025
April 8, 2025
April 7, 2025
April 7, 2025
April 2, 2025
April 1, 2025
March 29, 2025
March 28, 2025

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; തൃശൂരില്‍ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

Janayugom Webdesk
തൃശൂര്‍
July 11, 2023 12:48 pm

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച് സർവിസ് നടത്തി സ്വകാര്യ ബസ്. തൃശൂർ- കൊടുങ്ങല്ലൂർ‑കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് പരാതിയെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റിക്കർ നീക്കി സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർ തന്നെ സ്റ്റിക്കർ നീക്കി ബസ് എത്തിക്കുകയായിരുന്നു. ബസുടമയായ കൊടുങ്ങല്ലൂർ സ്വദേശിയോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പോൺ സൈറ്റിന്റതായിരുന്നു സ്റ്റിക്കർ എന്ന് അറിഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വർക്​ഷോപ്പിൽ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് ജീവനക്കാർ നൽകിയ മൊഴി.

അതേസമയം, പരാതിയിൽ ഏത് വകുപ്പിൽ കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ബസിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മറ്റേതെങ്കിലും വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: stick­er of a banned porn site is affixed the police took the pri­vate bus into custody
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.