21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

ഓഹരി കുംഭകോണം: സുപ്രീം കോടതിയില്‍ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2024 9:11 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുമായി ബന്ധപ്പെട്ടുണ്ടായ ഓഹരി വിപണിയിലെ തകര്‍ച്ചയും നിക്ഷേപകരുടെ നഷ്ടവും സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അന്വേഷണം നടത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്കും (സെബി) നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹിന്‍ഡന്‍ബെര്‍ഗ് കേസിലെ ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരന്‍.

ബിജെപിക്ക് വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ഓഹരിവിപണി വന്‍ നേട്ടമുണ്ടാക്കി. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ സൂചികകള്‍ നാല് വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. നിക്ഷേപകര്‍ക്ക് 31 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ഇതിന് വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെയും പ്രസ്താവനകളാണെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

Eng­lish Summary:Stock Scam: Peti­tion in Supreme Court
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.