21 February 2026, Saturday

Related news

January 31, 2026
January 30, 2026
January 23, 2026
January 13, 2026
January 6, 2026
December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025

റെയില്‍വേ യാര്‍ഡുകളില്‍നിന്ന് ട്രെയിനിലെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന; അഭിഭാഷകന്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവള്ളൂർ
November 2, 2025 8:39 pm

റെയില്‍വേ യാര്‍ഡുകളില്‍നിന്ന് ട്രെയിന്‍റെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകനെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. പൊന്നേരിയിലെ അഭിഭാഷകനായ നാഗരാജിനെയാണ്(38) അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ, ആറു ലക്ഷം രൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാള്‍ മോഷ്ടിച്ചത്.

ചരക്ക് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടുന്ന തണ്ടയാര്‍പ്പേട്ട റെയില്‍വേ യാര്‍ഡ്, അത്തിപ്പെട്ട് റെയില്‍വേ യാര്‍ഡ് ഉള്‍പ്പെടെ ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.