22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 7, 2024
February 28, 2024
October 23, 2023
October 21, 2023
October 20, 2023
October 13, 2023
September 27, 2023
September 25, 2023
July 10, 2023
April 18, 2023

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്: ജനൽച്ചില്ല് തകർന്നു

Janayugom Webdesk
ജയ്പൂര്‍
October 13, 2023 12:25 pm

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ചില്ല് കല്ലേറിൽ തകർന്നു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഉദയ്പൂർ സിറ്റി-ജയ്പൂർ വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

റയാല സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ അജ്ഞാതർ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. സി 7 കോച്ചിന്റെ ജനാലയ്ക്കുനേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനലിന്റെ ചില്ല് തകര്‍ന്നതായി സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. റയല സ്റ്റേഷൻ മാസ്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Stone pelt­ed on Vande Bharat Express: Win­dow broken

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.