26 June 2024, Wednesday
KSFE Galaxy Chits

Related news

June 24, 2024
May 27, 2024
May 26, 2024
March 10, 2024
January 4, 2024
December 21, 2023
December 21, 2023
December 21, 2023
December 11, 2023
September 2, 2023

നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ് യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്:നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
May 26, 2024 11:35 am

കെഎസ്‌യു ക്യാമ്പില്‍ മദ്യലഹരിയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മിലടിച്ചു. നെയ്യാര്‍ ഡാമില്‍ നടന്ന തെക്കന്‍ മേഖലാ പരിശീലന ക്യാമ്പിലാണ് കൂട്ടത്തല്ല് നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണ് ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാറശാല മണ്ഡലം പ്രസിഡന്റ് സുജിത്ത്, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിഞ്ഞ സുജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അഭിജിത്തിന് തലയ്ക്കാണ് പരിക്ക്. സംഭവത്തെക്കുറിച്ച് കെപിസിസി സമിതി അന്വേഷണം ആരംഭിച്ചു.

സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകളെ ചൊല്ലിയാണ് രാത്രി പത്തരയോടെ വാക്കേറ്റം ആരംഭിച്ചത്. അതിവേഗം കൂട്ടത്തല്ലായി. ക്യാമ്പ് നടന്ന ഹാളിലെ കസേരകളും ഗ്ലാസുകളും അടിച്ച് പൊട്ടിച്ച നിലയിലാണ്. ഹാളിൽ രക്തം പടർന്നൊഴുകിയിട്ടുണ്ട്. സംഘർഷം മൂർച്ഛിച്ചതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫോണിൽ ബന്ധപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടേണ്ടി വരുമെന്ന മുന്നറിയിപ്പ് സതീശന്‍ നൽകി. 

വെള്ളിയാഴ്ചയാണ് മേഖലാ ക്യാമ്പ് ആരംഭിച്ചത്. കെപിസിസി പ്രസിഡന്റിനെ അവഗണിച്ച് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടകനായി ക്ഷണിച്ചതില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടായിരുന്നു. ഇതുള്‍പ്പെടെ, കോണ്‍ഗ്രസില്‍ വീണ്ടും ശക്തിയാര്‍ജിച്ച ഗ്രൂപ്പ് പോരിന്റെ അലയൊലികളും സംഘര്‍ഷത്തിന് വെടിമരുന്നായെന്നാണ് സൂചന. മദ്യലഹരിയില്‍ നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായത് വലിയ നാണക്കേടാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് കെപിസിസി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. പഴകുളം മധു, എ കെ ശശി, എം എം നസീർ എന്നിവരാണ് അന്വേഷിക്കുന്നത്. രാവിലെ തന്നെ എം എം നസീർ സ്ഥലത്തെത്തി പ്രാഥമിക വിവരശേഖരണം നടത്തി. അതേസമയം, ചെറിയ തര്‍ക്കം മാത്രമാണുണ്ടായതെന്നായിരുന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ വിശദീകരണം. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി നൽകിയവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:
Stone pelt­ing at KSU state camp at Ney­yar Dam: Lead­ers and oth­ers injured

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.