8 March 2026, Sunday

Related news

March 8, 2026
November 28, 2025
November 9, 2025
November 8, 2025
November 1, 2025
May 15, 2025
May 14, 2025
April 22, 2025
December 4, 2024
October 26, 2024

വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

Janayugom Webdesk
കൊച്ചി
March 8, 2026 10:31 am

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതേസമയം പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. വന്ദേഭാരത് എക്‌സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരില്‍ വെച്ച് വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാര്‍ട്ടുമെന്‍റിന്റെ ജനലിലാണ് കല്ലേറുകൊണ്ടത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.