
ജനശതാബ്ദി എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്. മാര്‍ച്ച് ആറിനായിരുന്നു സംഭവം. പിറവം റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ഇയാള്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.
വൈകിട്ട് ആറരയോടെയാണ് പിറവം റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് ട്രെയിനിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. 104 നമ്പര്‍ സീറ്റിലെ വനിതാ യാത്രക്കാരിക്ക് കല്ലേറില്‍ പരിക്കേറ്റു. ട്രെയിനിന്റെ ഇടത് ഭാഗത്തുനിന്നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേറ്റിരുന്നു. ആര്‍പിഎഫ് എസ്എച്ച്ഒ എന്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.