22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; അഞ്ച് പേർ പിടിയിൽ

Janayugom Webdesk
റായ്പൂർ
September 14, 2024 2:00 pm

ട്രയൽ റൺ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ഛത്തീസ്ഗഡിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പാണ് ഛത്തീസ്ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ശിവ് കുമാർ ബാഗൽ, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേസ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബഗ്ബഹാര ഗ്രാമവാസികളാണ്. വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്തു നിന്ന് മടങ്ങിവരുന്നതിനിടെ ബഗ്ബഹാര റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം. 

ട്രെയിനിലെ മൂന്ന് കോച്ചുകളിലുള്ള മൾട്ടി ലെയേർഡ് ജനലുകൾ കല്ലേറിൽ തകർന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. സി2, സി4, സി9 എന്നീ കോച്ചുകളിലെ ജനലുകളാണ് തകർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ റെയിൽവെ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.