
ഗസ്സയിൽ ദുരിതം വിതച്ച ബൈറോൺ ശൈത്യ കൊടുങ്കാറ്റിൽ നാല് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ മഴയും കാറ്റും കാരണം ടെന്റ് തകർന്ന് വീണ് അഞ്ച് പേരാണ് മരണപ്പെട്ടത്. യുദ്ധത്തിൽ തകർന്ന കെട്ടിടത്തിന്റെ മതിൽ ടെന്റിലേക്ക് വീണ് രണ്ട് പേർ മരിച്ചു. അതിശൈത്യത്തെ തുടർന്ന് തണുത്തുറഞ്ഞ പിഞ്ചുകുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം അതിശൈത്യത്തെ തുടർന്ന് ഖാൻ യൂനിസിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു.
ഗസ്സയിൽ കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ അഭയം തേടിയ 850,000 ഫലസ്തീനികൾക്ക് കടുത്ത ഭീഷണി സൃഷ്ടിക്കും. യുദ്ധത്തിൽ വീടുകൾ തകർന്ന ഫലസ്തീനികൾ നിലവിൽ താൽകാലിക ടെന്റുകളിലാണ് താമസിക്കുന്നത്. എന്നാൽ നിരന്തരമായി ടെന്റുകൾ തകരുന്നതും കൊടും തണുപ്പും കനത്ത മഴയിലും ആളുകളെ പാലായനം ചെയ്യാൻ നിർബന്ധിപ്പിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.