21 December 2025, Sunday

Related news

December 12, 2025
December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
October 29, 2025
October 27, 2025

ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Janayugom Webdesk
ഏഥൻസ്
September 28, 2023 12:04 pm

മധ്യ ഗ്രീസിലെ വോലോസില്‍ നാശം വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്. മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. ബുധനാഴ്ച രാവിലെയോടെ മിക്ക തെരുവുകളും വെള്ളത്തിലായി. വ്യാഴാഴ്ച വരെ കൊടുങ്കാറ്റിന്റെ പ്രഭാവം മേഖലയിലുണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇടവിട്ട സമയങ്ങളില്‍ മഴയോടൊപ്പം മിന്നല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നുണ്ട്. ബുധനാഴ്ച നിരവധി നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.

വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ സൈന്യമടക്കമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ആതന്‍സിനും പത്രാസിനും ഇടയിലുള്ള ദേശീയ പാത അടച്ചിടേണ്ടിയും വന്നിരുന്നു. സ്റ്റീരിയ, പശ്ചിമ ഗ്രീസ്, അയോണിയന്‍ ദ്വീപുകള്‍ എന്നീ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

വ്യാഴാഴ്ച ഉച്ചവരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. വെള്ളക്കെട്ട് മൂലം വിവിധയിടങ്ങളില്‍ ഗതാഗതം അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Storm Elias wreaks thun­der and floods in Greece; Res­cue oper­a­tion continues

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.