അടുക്കളയില്‍ കയറി വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. കട്ടപ്പന നിര്‍മ്മല മെഡിസിറ്റിയില്‍ ചിന്നമ്മയെയാണ് അടുക്കളയില്‍ കയറി നായ ആക്രമിച്ചത്. ഇവരുടെ ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാണ്.
ഇതേദിവസം തന്നെ മറ്റ് മൂന്നുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. പ്രദേശവാസികളായ മേരി കുന്നേല്‍, ബാബു മുതുപ്ലാക്കല്‍, സണ്ണി തഴയ്‌ക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നാല് പേരും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
പറമ്പില്‍ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യില്‍ നായ കടിച്ചത് വീടിന് മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ബാബുവിനെ നായ ആക്രമിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വച്ചാണ് നായ ആക്രമിച്ചത്. ഇയാള്‍ക്ക് തുടയിലാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഹൈറേഞ്ചില്‍ പത്ത് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.
English Summary: stray dog attack in idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.