15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 1, 2025
January 17, 2024
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023
July 13, 2023
July 9, 2023

തിരുവനന്തപുരത്ത് നാലുപേരെ കടിച്ച തെരുവു നായ ചത്തനിലയിൽ

Janayugom Webdesk
തിരുവനന്തപുരം
July 16, 2023 12:12 pm

തിരുവനന്തപുരം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുട്ടികളെ ഉള്‍പ്പെടെ കടിച്ച പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ടു കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.

കുട്ടികൾക്ക് മുഖത്താണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്നാണ് നായയെ ചത്ത നിലയിൽ കണ്ടത്. കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: stray dog death after bit­ing four balaramapuram
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.