8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025
January 2, 2025

തെരുവുനായ ആക്രമണം; എറണാകുളത്ത് അഞ്ചു വയസുകാരന് പരിക്ക്

Janayugom Webdesk
കൊച്ചി
October 24, 2023 3:26 pm

തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസുകാരന് പരിക്ക്. എറണാകുളം ജില്ലയിലെ മലയാറ്റൂരിലാണ് സംഭവം. ജോസഫ് ഷെബിന് ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളിലാണ് നായ കടിച്ചു. സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുമ്പോഴായിരുന്നു റോഡില്‍ നിന്നും ഓടിവന്ന നായ കുട്ടിയെ കടിച്ചത്. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Summary:street assault; A five-year-old boy was injured in Ernakulam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.