9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
March 9, 2026 9:51 pm

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പും ഡൈവേർഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ മന്ത്രി ജി ആര്‍ അനില്‍ നിർദേശം നൽകി. ജില്ലാ കളക്ടറുടെയും ജില്ലാ സപ്ലൈ ഓഫിസർമാരുടെയും നേതൃത്വത്തിൽ പരിശോധന സ്ക്വാഡുകൾ രൂപീകരിക്കുമെന്നും ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. യുദ്ധത്തെ തുടർന്ന് മധ്യേഷ്യയിൽ നിന്നുള്ള എൽപിജി സ്റ്റോക്കിന്റെ ലഭ്യതയിൽ ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഒരിക്കൽ ബുക്ക് ചെയ്തു 25 ദിവസം കഴിഞ്ഞു മാത്രമാണ് നിലവിൽ അടുത്ത ബുക്കിങ് സാധ്യമാകുന്നത്. അതിനാൽ വലിയ ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ഉണ്ട്. ഇത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഓയിൽ കമ്പനി പ്രതിനിധികളുടെ യോഗം ഭക്ഷ്യമന്ത്രി വിളിച്ചുചേർത്തു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിൽ ഷോർട്ടേജ് ഇല്ലായെന്നും വ്യവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്ന, മുൻഗണനാക്രമത്തിൽ പരിഗണിക്കേണ്ടതായിട്ടുള്ള ആശുപത്രികൾ പോലെയുള്ള സ്ഥാപനങ്ങളെയും നിയന്ത്രണങ്ങൾ ബാധിക്കില്ല എന്ന് ഓയിൽ കമ്പനികൾ അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകളുടെ ദൗർലഭ്യം ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണെന്നും, അതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ വകുപ്പ് സെക്രട്ടറി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ, ലാൻഡ് റവന്യു കമ്മിഷണർ ജീവൻ ബാബു, ഐഒസി, ബിപിസി, എച്ച്പി, ഓയിൽ കമ്പനികളുടെ ഏരിയ മാനേജർമാര്‍ എന്നിവരും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.