8 February 2026, Sunday

Related news

February 7, 2026
February 4, 2026
January 12, 2026
January 3, 2026
December 26, 2025
November 27, 2025
November 16, 2025
November 16, 2025
November 13, 2025
October 29, 2025

‘ഡീപ്‌ഫേക്ക്’ തടയാൻ കർശന നടപടി; എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന പോസ്റ്റുകൾക്ക് ലേബലിങ് നിർബന്ധമാക്കി ഐടി മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2025 9:05 pm

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് തയ്യാറാക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം തിരിച്ചറിയാൻ ലേബലിങ് നിർബന്ധമാക്കി കേന്ദ്ര ഐടി മന്ത്രാലയം. ലേബലിങ് ഉറപ്പുവരുത്താൻ എഐ കമ്പനികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിയമപരമായ ബാധ്യത ഉണ്ടായിരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. സൈബർ ലോകത്ത് വളർന്നുവരുന്ന വിവിധ തലങ്ങളിലുള്ള ഡീപ്‌ഫേക്ക് പ്രചാരണങ്ങൾ തടയുന്നതിനാണ് ഈ സുപ്രധാന നീക്കം. രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം ഒരു ബില്യൺ കവിഞ്ഞ സാഹചര്യത്തിൽ, വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും സാമൂഹിക സംഘർഷങ്ങൾക്കും തെരഞ്ഞെടുപ്പുകളിലെ ഇടപെടലുകൾക്കും വഴിതെളിയുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനറേറ്റീവ് എഐ ഉപകരണങ്ങളുടെ ദുരുപയോഗം വർധിച്ചു വരുന്ന സാഹചര്യത്തോടുള്ള പ്രതികരണമായാണ് ഈ നീക്കമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിശദീകരിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.