28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 30, 2024
October 29, 2024
October 9, 2024
October 6, 2024
October 1, 2024
September 17, 2024
September 6, 2024
August 3, 2024
July 22, 2024

അനർഹർ കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുക്കാൻ കർശന നടപടി: മന്ത്രി ജി ആർ അനിൽ

45,127 പേർക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകളായി
സ്വന്തം ലേഖിക
തിരുവനന്തപുരം
January 18, 2024 8:06 pm

അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്ക് നൽകുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഓപ്പറേഷന്‍ യെല്ലോ എന്ന പദ്ധതി അനുസരിച്ച് ഉദ്യോഗസ്ഥര്‍ നടപടികളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും നവകേരള സദസിൽ ലഭിച്ച അപേക്ഷകളും പരിഗണിച്ച് പുതുതായി 45,127 പേർക്ക് മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനര്‍ഹരായവരുടെ കൈകളില്‍ കാര്‍ഡുകള്‍ ഇരിക്കുന്നുണ്ടെങ്കില്‍ ആ വിവരം സിവില്‍ സപ്ലൈസിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒക്ടോബറില്‍ ഓണ്‍ലൈനിലൂടെ 77,470 പേരാണ് കാര്‍ഡിന് അപേക്ഷിച്ചത്. നവകേരള സദസില്‍ 19485 അപേക്ഷകളും ലഭിച്ചു. ഇതില്‍ മുൻഗണനാ കാർഡിനു മാത്രമായി തരംമാറ്റി ലഭിച്ച അപേക്ഷകൾ 12302 ആണ്.

ഇതിൽ നിന്നും തെരഞ്ഞെടുത്ത 590 പേർക്ക് മുൻഗണനാ കാര്‍‍ഡ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരുടെ അപേക്ഷ 30 ഓടുകൂടി പരിശോധന പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു, പരിശോധന പൂര്‍ത്തീകരിച്ച് ഈ മാസം 25 മുതല്‍ ഫെബ്രുവരി അഞ്ച് വരെ ഓരോ താലൂക്കിലേയും എംഎല്‍എമാരുടെ സൗകര്യം കൂടി കണക്കെടുത്ത് ആ താലൂക്കുകളില്‍ പൊതുജനങ്ങള്‍ അറിയുന്ന തരത്തില്‍ സുതാര്യമായി കാര്‍ഡ് വിതരണം ചെയ്യും. അനര്‍ഹര്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അവസരവും ഇതുവഴി ലഭിക്കും.

ഈ സര്‍ക്കാര്‍ ചുതലയേറ്റെടുത്ത ശേഷം ഇതുവരെ 3,67,786 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ തരംമാറ്റി വിതരണം ചെയ്തു. 39,611 മഞ്ഞ കാര്‍ഡുകളും , 3,28,175 പിങ്ക് കാര്‍ഡുകളും ഉള്‍പ്പെടെയാണിത്. ഇന്നലെ വിതരണം ചെയ്ത 45,127 മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാകുന്നതോടെ 4,12,913 കുടുംബങ്ങള്‍ക്ക് മുന്‍ഗണന കാര്‍ഡ് ലഭ്യമാകും. നിരവധി പ്രവര്‍ത്തനങ്ങള്‍ ഭക്ഷ്യ വകുപ്പ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ട്. പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 6977457 അപേക്ഷ ഓണ്‍ലൈനിലൂടെ താലൂക്ക് ഓഫിസ് മുതല്‍ തന്റെ ഓഫിസ് വരെ ലഭിച്ചെന്ന് മന്ത്രി പറഞ്ഞു. അതില്‍ 6952604 അപേക്ഷകള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചു.

ഏകദേശം 99.64 ശതമാനം അപേക്ഷകള്‍ക്ക് തീര്‍പ്പായി. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം പുതുതായി 426110 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കിയെന്നും മന്ത്രി പറഞ്ഞു. അയ്യന്‍ങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളർ ജ്യോതികൃഷ്ണ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ പി കെ രാജു, കൗണ്‍സിലർ പാളയം രാജന്‍ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫിസർ ഇന്‍ ചാർജ്ജ് ബീന ഭദ്രന്‍ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Strict action to take back pref­er­en­tial ration cards held by unpriv­i­leged: Min­is­ter G R Anil
You may also like this video

 

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.