21 January 2026, Wednesday

Related news

January 21, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
December 31, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025

ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

Janayugom Webdesk
തിരുവനന്തപുരം
September 12, 2025 8:40 am

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍ വാഹനം ഇടിച്ചു കയറ്റിയാൽ കേസ് മാത്രമല്ല വാഹനവും കണ്ടുകെട്ടും. ഓരോ വർഷം കഴിയുന്തോറും ട്രെയിൻ ആക്രമണ കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോകുന്നതെന്ന് തിരുവനന്തപുരം റെയിൽവേ സെക്യൂരിറ്റി ഓഫീസർ മുഹമ്മദ് ഹനീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, നവരാത്രി, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവീസ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. ലോകമാന്യതിലക് — തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 25 മുതൽ വ്യാഴാഴ്ചകളിൽ ലോകമാന്യതിലകിൽ നിന്നും ട്രെയിൻ പുറപ്പെടും. ഈ മാസം 27 മുതൽ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം- ലോകമാന്യതിലക് എക്സ്പ്രസ് സർവീസ് നടത്തും. ഷൊർണൂർ, കോട്ടയം വഴിയാകും ട്രെയിൻ സർവീസ് നടത്തുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.