22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; എംജി സര്‍വകലാശാല

Janayugom Webdesk
കോട്ടയം
January 31, 2022 5:44 pm

കൈക്കൂലി കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എംജി സര്‍വകലാശാല അറിയിച്ചു.ഇതിനായി അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. അതേസമയം കൈക്കൂലി കേസില്‍ പിടിയിലായ സിജെ എല്‍സിയുടെ നിയമനം ചട്ടപ്രകാരണെന്നും എംജി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.

കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സിജെ വിജിലന്‍സ് പിടിയിലായ സംഭവത്തില്‍ എം ജി സര്‍വകലാശാല സമഗ്രാന്വേഷണം നടത്തും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.നാലംഗ അന്വേഷണസമിതി ആയിരിക്കും ആഭ്യന്തര അന്വേഷണം നടത്തുക. സമതി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. വിദ്യാര്‍ഥികള്‍ സെക്ഷന്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നു സാഹചര്യം ഒഴിവാക്കാനും തീരുമാനമായി. ഇതിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തും. അന്വേഷണത്തിന് ഭാഗമായി അസിസ്റ്റന്റ് രജിസ്ട്രാറെയും സെക്ഷന്‍ ഓഫിസറേയും സ്ഥലംമാറ്റും.

ENGLISH SUMMARY:Strong action will be tak­en against cor­rup­tion; MG University
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.