ചൈനയില്‍ അതിശക്തമായ ഭൂചലനത്തില്‍ 116 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു, ക്വിൻഹായ് പ്രവിശ്യകളിലായി റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലാണ് ഇത്രയധികം മരണങ്ങളുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ ഗാൻസു പ്രവിശ്യയിൽ 105 പേരും അയൽരാജ്യമായ ക്വിൻഹായ് പ്രവിശ്യയിൽ 11 പേരും മരിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൈനയിലെ ഗാൻസുവിലും ക്വിൻഹായിലും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടന്നുവരികയാണ്. ഭൂകമ്പത്തിൽ വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി, വാർത്താവിനിമയ ലൈനുകൾ തകരുകയും ചെയ്‌തതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഭൂകമ്പത്തിൽ 4,700 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 397 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂകമ്പവുമായി ബന്ധപ്പെട്ട് പൂർണ്ണ തോതിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, ദുരിതബാധിതരായ ആളുകളെ പുനരധിവസിപ്പിക്കൽ, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങൾ എന്നിവ ആവശ്യപ്പെട്ട് ടി-ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഗാൻസു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷൗവിൽ നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ആദ്യം ഭൂചലനമുണ്ടായത്. തുടർന്ന് നിരവധി ചെറിയ തുടർചലനങ്ങൾ ഉണ്ടായി.
ചൈനയിൽ ഭൂകമ്പങ്ങൾ പതിവാണ്. ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.
English Summary: Strong earthquake in China: 116 de ad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.