20 May 2024, Monday

നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു

Janayugom Webdesk
കാഠ്മണ്ഡു
November 6, 2023 5:44 pm

നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് നാല് പതിനാറോടെയാണ് പ്രകമ്പനമുണ്ടായത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍ ഭൂചലനം ഉണ്ടാകുന്നത്. വെള്ളിയാഴ്ച്ച രാത്രി 11.32ന് 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. 157പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. 

Eng­lish Summary:Strong Earth­quake in Nepal; The tremors were also felt in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.