
മധ്യ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ പാറക്കെട്ടുകള്‍ തകര്‍ന്നു നിരവധി വീടുകള്‍ കല്ലുകള്‍ക്ക് അടിയിലായി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു.
എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച്, ബൊഹോള്‍ പ്രവിശ്യയിലെ കാലാപെയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന. ഏകദേശം 33,000 ആളുകള്‍ ഇവിടെ താമസിക്കുന്നു. ലെയ്റ്റ്, സെബു, ബിലിരാന്‍ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടല്‍ത്തീരത്ത് നിന്ന് മാറിനില്‍ക്കാനും തീരത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.