23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
November 11, 2024
October 30, 2024
October 15, 2024
October 13, 2024
August 20, 2024
August 16, 2024
August 9, 2024

പ്രവചനങ്ങള്‍ സത്യമാകുന്നു, തുര്‍ക്കിയെ നടുക്കി വീണ്ടും ഭൂചനങ്ങള്‍; പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 15 മരണം

Janayugom Webdesk
ഇസ്താംബുൾ
February 6, 2023 9:57 am

റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് തെക്കൻ തുർക്കി പ്രവിശ്യയായ ഉസ്മാനിയിൽ 15 പേർ മരിച്ചു. തീവ്രതയേറിയ ഭൂചലനത്തില്‍ 34 കെട്ടിടങ്ങൾ തകർന്നതായി ഗവർണർ എർഡിൻക് യിൽമാസ് പറഞ്ഞു. പ്രാദേശിക സമയം പുലർച്ചെ 04:17 നാണ് ഭൂചലനമുണ്ടായത്. 

17.9 കിലോമീറ്റർ (11 മൈൽ) ആഴത്തിലുണ്ടായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സർക്കാരിന്റെ ദുരന്ത നിവാരണ ഏജൻസിയായ എഎഫ്എഡിയുടെ കണക്കനുസരിച്ച് ഭൂചലനത്തിന്റെ തീവ്രത 7.4 ആണ്. 6.7 തീവ്രതയുള്ള ഭൂകമ്പമുണ്ടായി ഏകദേശം 15 മിനിറ്റിനുശേഷം രണ്ടാമതും ഭൂകമ്പമുണ്ടാകുകയായിരുന്നു. ലബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എഎഫ്‌പി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധർ പണ്ടേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതിനിടെയാണ് അനധികൃത നിര്‍മ്മാണങ്ങള്‍ വിവിധ ഇടങ്ങളിലായി നടക്കുന്നത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇവിടെ ഭൂചലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

1999ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഡസ്സെയിലുണ്ടായ ഭൂകമ്പത്തില്‍ ഇസ്താംബൂളിൽ 1,000 പേർ ഉൾപ്പെടെ 17,000ത്തിലധികം പേർ മരിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്. പിന്നീട് 2020 ജനുവരിയിൽ ഇലാസിഗിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതില്‍ 40ലധികം പേർ മരിച്ചു. അതേ വർഷം ഒക്ടോബറിൽ, ഈജിയൻ കടലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതില്‍ 114 പേർ കൊല്ലപ്പെടുകയും 1,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Strong earth­quake in Turkey: 15 dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.