10 December 2025, Wednesday

Related news

December 7, 2025
December 7, 2025
November 29, 2025
November 26, 2025
November 24, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
November 17, 2025

അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റ്; 27 മരണം

Janayugom Webdesk
വാഷിങ്ടൺ
May 18, 2025 10:46 am

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 27 മരണം. നിരവധി പേർക്ക് പരുക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മരിച്ചവരില്‍ 18 പേരും കെന്റക്കിയില്‍നിന്നുള്ളവരാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ വ്യക്തമാക്കി. സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയും ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതായും സെന്റ് ലൂയിസ് മേയർ കാര സ്‌പെൻസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.