ഫറോക്ക് ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം. ഇന്നലെ രാവിലെ ഒൻപതോടെയാണ് തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചത്. വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നതിന് സമീപത്തായി താത്ക്കാലികമായി ഒരുക്കിയ കടകൾ കടലേറ്റത്തിൽ വെള്ളം കയറി നശിച്ചു. ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും കള്ളക്കടൽ പ്രതിഭാസവുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
കടലിലെ ജലനിരപ്പ് വളരെപ്പെട്ടാണ് ഉയർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തിരമാലകൾ വലിയ ഉയരത്തിൽ കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഇതുവരെ ഇത്തരത്തിൽ വലിയ രീതിയിലുള്ള കടലേറ്റം ഈ പ്രദേശത്ത് അനുഭവപ്പെട്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ ഓഷ്യാനസ് ചാലിയം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ പ്രവൃത്തികൾ പ്രദേശത്ത് നടന്നുവരുന്നുണ്ട്. ദിവസവും നിരവധി പേർ സന്ദർശനത്തിനെത്തുന്ന ബീച്ചിലുണ്ടായിരുന്ന പെട്ടിക്കടകൾ കടൽവെള്ളം കയറി നശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.