
അതിശക്തമായ കാറ്റിലും മഴയിലും തട്ടുകട ദേഹത്തേക്ക് മറിഞ്ഞുവീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചില്‍ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യയാണ്(18) മരിച്ചത്. കനത്ത മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും ഉണ്ടായിരുന്നു. മഴയില്‍നിന്ന് രക്ഷപ്പെടാനായാണ് നിത്യയും സുഹൃത്ത് ആദര്‍ശും അരികിലുള്ള ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നിത്യയെ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.