മഹാഭാരതത്തെ ഹിന്ദുത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടം മഹാഭാരതത്തിനുള്ളിൽ ഇറങ്ങി നടത്തണമെന്ന് സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു. മഹാഭാരതത്തിന്റെ പാഠഭേദങ്ങളെക്കുറിച്ചും പല വായനകളെക്കുറിച്ചും കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മഹാഭാരതത്തിലുണ്ട്. തോൽവിയുടെയും ജയത്തിന്റെയും സമ്മിശ്രമാണത്. മഹാഭാരതം ഹിന്ദുക്കളുടേത് മാത്രമല്ല എന്ന നെഹ്റുവിന്റെ വാക്കുകൾ ഇന്ന് പ്രസക്തമാണെന്നും സുനിൽ പി ഇളയിടം കൂട്ടിച്ചേർത്തു.
ചരിത്രത്തിന്റെയും സമകാലീനതയുടെയും സമന്വയമാണ് മഹാഭാരതം എന്നും അതിനെ ഏകമാനമായ തത്വത്തിലേക്കോ മൂല്യത്തിലേക്കോ ഒതുക്കാനാവില്ലെന്നും സാംസ്കാരിക വിമർശകനായ എന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണികമായ അടരുകൾ മഹാഭാരതത്തിനുണ്ട്. എന്നാൽ അത് മാത്രമാണ് മഹാഭാരതം എന്ന് പറയുക സാധ്യമല്ല, അതിനെ പൂർണ്ണമായും ബ്രാഹ്മണ വൽക്കരിക്കാനുള്ള നീക്കങ്ങൾ തടയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാഭാരതത്തിലേക്കുള്ള തിരിച്ചു പോക്ക് അപകടമല്ല. സൂക്ഷ്മമായ വായന അനിവാര്യമാണെന്ന് ചർച്ച മോഡറേറ്റ് ചെയ്ത പ്രൊഫ. എം വി നാരായണൻ അഭിപ്രായപ്പെട്ടു.
English Summary: Struggle against attempts to Hindutise Mahabharata should be waged within Mahabharata: Sunil P Ilaiyadam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.