28 February 2026, Saturday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 5, 2026 6:28 pm

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആറ്റിങ്ങലിലെ സർക്കാർ വിദ്യാലയത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് പതിന‍‍ഞ്ചുകാരി ചാടിയത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 

ക്രിസ്മസ് പരീക്ഷയുടെ മാര്‍ക്ക് കുട്ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ അഞ്ച് വിഷയത്തില്‍ മാര്‍ക്ക് തീരെ കുറവായതാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം കുട്ടി ചാടിയതാണോ വീണതാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്നാരോപിച്ച് സ്കൂൾ അധികൃതർ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.