
ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടൂര്‍ ഗവ. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയാണ് പരിക്കേറ്റ ഹരികൃഷ്ണന്‍.
ഹരികൃഷ്ണനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തടി കൊണ്ട് തലയ്ക്ക് അടിക്കുന്നതുള്‍പ്പെടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിപാടിക്കിടെ മദ്യപസംഘം ഹരികൃഷ്ണനുമായി പ്രശ്‌നമുണ്ടാകുകയും സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന്‍ ഉടന്‍ ബോധരഹിതനായി വീണു. സംഭവത്തില്‍ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് പിടികൂടി. സുനില്‍, രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ബാക്കി മൂന്ന് പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.