10 December 2025, Wednesday

Related news

December 10, 2025
November 29, 2025
November 10, 2025
November 9, 2025
September 16, 2025
August 25, 2025
August 20, 2025
July 15, 2025
July 1, 2025
April 17, 2025

അധ്യാപകനെതിരെ നല്‍കിയ പീഡന പരാതി വ്യാജമായിരുന്നെന്ന് ഏഴ് വര്‍ഷത്തിനുശേഷം വിദ്യാര്‍ത്ഥിനിയുടെ കുറ്റസമ്മതം

Janayugom Webdesk
കൊച്ചി
April 17, 2025 1:26 pm

അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴു വര്‍ഷത്തിനു ശേഷം വിദ്യാര്‍ത്ഥിനിയുടെ കുറ്റസമ്മതം. കുറുപ്പന്തറയില്‍ പരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകൂടി മധുരവേലി സ്വദേശിക്കെതിരെ 2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.കോടതിയിലെത്തിയ പെണ്‍കുട്ടി കേസ് പിന്‍വലിച്ചു. പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചതായി അധ്യാപകന്‍ പറയുന്നു. പരാതിക്കാരി ഈയിടെയാണു അധ്യാപകന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്.

തുടര്‍ന്നു ഭര്‍ത്താവിനൊപ്പം നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, പരാതി വ്യാജമായിരുന്നെന്നും അധ്യാപകന്‍ നിരപരാധിയാണെന്നും അറിയിച്ചു. ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും ഇവര്‍ സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരായി പെണ്‍കുട്ടി മൊഴി കൊടുത്തതോടെ അധ്യാപകനെ വിട്ടയച്ചു.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.