10 December 2025, Wednesday

വിഷപ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാംക്ലാസുകാരി മരിച്ചു

web desk
തിരുവല്ല
March 5, 2023 12:53 pm

വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പെരിങ്ങര പതിമൂന്നാം വാർഡിൽ കോച്ചാരിമുക്കം പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകൾ അംജിത അനീഷാണ്‌(13) മരിച്ചത്. മാർച്ച് ഒന്നിന് വൈകീട്ട് 5.30‑ന് വീടിനുസമീപത്തെ പുരയിടത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് ചെവിക്കുതാഴെ പ്രാണിയുടെ കുത്തേറ്റത്. ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂറിനുള്ളിൽ ദേഹമാസകലം ചൊറിഞ്ഞുതടിച്ചു. തുടർന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമികചികിത്സ നൽകി വീട്ടിലേക്ക്‌ മടങ്ങാനൊരുങ്ങുമ്പോൾ കുട്ടി കുഴഞ്ഞുവീണു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശത്തിലേക്ക് അണുബാധ പടർന്നതിനെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. തിരുവല്ല എംജിഎം സ്കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച അംജിത.

 

Eng­lish Sam­mury: eighths stan­dard stu­dent death in poi­so­nous Insect bit­ten in thiruvalla

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.