ഉക്രെയ്നിലെ കർകീവിൽ റഷ്യൻ ആക്രമണത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത് ഇന്ത്യൻ എംബസിയുടെ അനാസ്ഥമൂലമെന്ന് രക്ഷിതാക്കൾ. അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇന്ത്യൻ എംബസിയിൽ നിന്ന് ആരും ബന്ധപ്പെട്ടിരുന്നില്ലെന്ന് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ പിതാവ് ആരോപിച്ചു.
കറൻസി മാറുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമായി ബങ്കറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് നവീൻ കൊല്ലപ്പെട്ടതെന്ന് അമ്മാവൻ ഉജ്ജനഗൗഡ പറഞ്ഞു. കര്‍കീവിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ അടുത്തേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ആരും എത്തിയില്ലെന്ന് പിതാവ് ജ്ഞാനഗൗഡർ പറഞ്ഞു.
ചൊവ്വാഴ്ച അച്ഛനെ വിളിച്ച് ബങ്കറിൽ ഭക്ഷണവും വെള്ളവുമില്ലെന്ന് നവീൻ പറഞ്ഞിരുന്നു. ദിവസവും രണ്ടോ മൂന്നോ തവണ മകൻ തന്നെ വിളിക്കാറുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു.
english summary; Student death; The indifference of the Indian Embassy
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.